പൊന്നു വെതച്ചാലും - ആയിരം മേനി | Ponnu Vethachaalum - Aayiram Meni (2000)
പൊന്നു വെതച്ചാലും പവിഴം മെതിച്ചാലും
പുറവേലപ്പുലയിക്കു പഴങ്കഞ്ഞി
ഇല്ലം നിറഞ്ഞാലും വല്ലം കുമിഞ്ഞാലും
കുമ്പാളക്കുറുമ്മന്നൊരിരുന്നാഴി
ഉലകേഴും വാഴും ഉടയോനെന്നാലും
അത്താഴം തേടും അടിയാനെന്നാലും
ഒടുക്കമൊന്നുറങ്ങാനാറടിമണ്ണാണേ
ഒടുക്കമൊന്നുറങ്ങാനാറടിമണ്ണാണേ
പൊന്നു വെതച്ചാലും പവിഴം മെതിച്ചാലും
പുറവേലപ്പുലയിക്കു പഴങ്കഞ്ഞി
കൊരൽ നീട്ടിക്കൂകി രാക്കോഴിച്ചാത്തൻ
പുലരാക്കുന്നിൽ പൊങ്ങി പുലരിക്കതിരോൻ
വെയിൽ വന്നു വീണു വെളിവോടുണർന്നൂ
വേനൽപ്പാടം കിളികൾ പാടും പാടം
തേവിനനയ്ക്കാൻ പോരാമോ
കൊയ്തു മെതിയ്ക്കാൻ പോരാമോ
തേവിനനയ്ക്കാൻ പോരാമോ
കൊയ്തു മെതിയ്ക്കാൻ പോരാമോ
വായോ വായോ വായാടിക്കിളിയേ
വായോ വായോ വായാടിക്കിളിയേ
പൊന്നു വെതച്ചാലും പവിഴം മെതിച്ചാലും
പുറവേലപ്പുലയിക്കു പഴങ്കഞ്ഞി
എരിവേനൽ പോയേ മഴമാസം പോയേ
മകരം വന്നേ കുളിരും മഞ്ഞും വീണേ
മലവാരം പൂത്തേ മാമ്പൂവും പൂത്തേ
കാവടിയാട് കന്നിക്കാവടിയാട്
ഉഴുതുമറിയ്ക്കാൻ പോരാമോ
മുത്തുവിതയ്ക്കാൻ കൂടാമോ
ഉഴുതുമറിയ്ക്കാൻ പോരാമോ
മുത്തുവിതയ്ക്കാൻ കൂടാമോ
വായോ... വായോ... ചിങ്ങപ്പൊന്മുകിലേ
വായോ... വായോ... ചിങ്ങപ്പൊന്മുകിലേ
പൊന്നു വെതച്ചാലും പവിഴം മെതിച്ചാലും
പുറവേലപ്പുലയിക്കു പഴങ്കഞ്ഞി
ഇല്ലം നിറഞ്ഞാലും വല്ലം കുമിഞ്ഞാലും
കുമ്പാളക്കുറുമ്മന്നൊരിരുന്നാഴി
ഉലകേഴും വാഴും ഉടയോനെന്നാലും
അത്താഴം തേടും അടിയാനെന്നാലും
ഒടുക്കമൊന്നുറങ്ങാനാറടിമണ്ണാണേ
ഒടുക്കമൊന്നുറങ്ങാനാറടിമണ്ണാണേ
=================================
ചിത്രം: ആയിരം മേനി (2000)
സംവിധാനം: ഐ വി ശശി
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എസ് പി വെങ്കടേഷ്
ആലാപനം: കെ ജെ യേശുദാസ്
Comments
Post a Comment