തിരിതാഴും സൂര്യന്‍ - ആയിരം മേനി | Thirithazhum Sooryan - Aayiram Meni(2000)
തിരിതാഴും സൂര്യന്‍
കിരണം തന്നു
ഒരു സ്വപ്നം മെനയുന്നൊരു
മേല്‍പ്പുര മേയാന്‍
ധനുമാസത്തിങ്കള്‍
കളഭം തന്നു
വേനല്‍നിലാച്ചുവരിന്മേല്‍
വെണ്‍കളിപൂശാന്‍
അലിവാര്‍ന്ന നക്ഷത്രമല്ലോ
അഴകുള്ള ജാലകച്ചില്ലാല്‍
മഴവില്ലുകളിഴപാകിയ
മായാമയമാളിക പണിയാം
തിരിതാഴും സൂര്യന്‍
കിരണം തന്നു
ഒരു സ്വപ്നം മെനയുന്നൊരു
മേല്‍പ്പുര മേയാന്‍
വെള്ളിമേഘം വാതില്‍ വച്ചു
വെണ്ണക്കല്ലാല്‍ നിലം വിരിച്ചു
വെള്ളിമേഘം വാതില്‍ വച്ചു
വെണ്ണക്കല്ലാല്‍ നിലം വിരിച്ചു
പൂത്തുലയും പൂങ്കാറ്റോ
പുഷ്യരാഗം തന്നു
പുഞ്ചിരിയും നൊമ്പരവും
പൂമുഖങ്ങള്‍ തീര്‍ത്തു
കണ്ണുനീരും സ്വപ്നങ്ങളും
കാവല്‍ നില്‍ക്കാന്‍ പോന്നു
തിരിതാഴും സൂര്യന്‍
കിരണം തന്നു
ഒരു സ്വപ്നം മെനയുന്നൊരു
മേല്‍പ്പുര മേയാന്‍
ധനുമാസത്തിങ്കള്‍
കളഭം തന്നു
വേനല്‍നിലാച്ചുവരിന്മേല്‍
വെണ്‍കളിപൂശാന്‍
സ്‌നേഹമുള്ള സന്ധ്യകളും
വര്‍ണ്ണചിത്രരാത്രികളും
സ്‌നേഹമുള്ള സന്ധ്യകളും
വര്‍ണ്ണചിത്രരാത്രികളും
മിന്നിമായും തൂമഞ്ഞിന്‍
തുള്ളികളെപ്പോലേ
എത്രയെത്ര ജന്മങ്ങളില്‍
പെയ്‌തൊഴിഞ്ഞു മാഞ്ഞു
എന്റെ തീര്‍ത്ഥയാത്രാതീരം
പങ്കിടുവാന്‍ പോന്നു
തിരിതാഴും സൂര്യന്‍
കിരണം തന്നു
ഒരു സ്വപ്നം മെനയുന്നൊരു
മേല്‍പ്പുര മേയാന്‍
ധനുമാസത്തിങ്കള്‍
കളഭം തന്നു
വേനല്‍നിലാച്ചുവരിന്മേല്‍
വെണ്‍കളിപൂശാന്‍
അലിവാര്‍ന്ന നക്ഷത്രമല്ലോ
അഴകുള്ള ജാലകച്ചില്ലാല്‍
മഴവില്ലുകളിഴപാകിയ
മായാമയമാളിക പണിയാം
=========================================
ചിത്രം: ആയിരം മേനി (2000)
സംവിധാനം: ഐ വി ശശി
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എസ് പി വെങ്കടേഷ്
ആലാപനം: കെ ജെ യേശുദാസ്, കെ എസ് ചിത്ര
Comments
Post a Comment