സല്ലാപം കവിതയായ് - ക്ഷണക്കത്ത് | Sallapam Kavithayayi - Kshanakathu (1990)

 


 

സല്ലാപം കവിതയായ്
അലഞൊറികൾ ഓരോരോ കഥകളായ്
കഥയിൽ അവൾ മാലാഖയായ്
നിലാ പൂക്കൾ വീണ മഞ്ജീരമായ്
നിശാഗന്ധി തൻ കൈവല്യമായ്
രാഗമായ് മെല്ലെ
സല്ലാപം കവിതയായ്
അലഞൊറികൾ ഓരോരോ കഥകളായ്
കഥയിൽ അവൾ മാലാഖയായ്
നിലാ പൂക്കൾ വീണ മഞ്ജീരമായ്
നിശാഗന്ധി തൻ കൈവല്യമായ്
രാഗമായ് മെല്ലെ

ഈണങ്ങൾ പൂവണിയും ആലാപം
നായകനിൽ ആമോദ സന്ദേശമായ്
ഈണങ്ങൾ പൂവണിയും ആലാപം
നായകനിൽ ആമോദ സന്ദേശമായ്
രാജാങ്കണങ്ങൾക്ക് ദൂരെയായ്
സമ്മോഹനം പോലെ സാന്ദ്രമായ്
ആരോ, കാതിൽ, മന്ദമോതുമൊരു
സല്ലാപം കവിതയായ്
അലഞൊറികൾ ഓരോരോ കഥകളായ്

മീനോടും കൈ വഴിയിൽ ഉന്മാദം
താവിടും അലങ്കാര കല്ലോലമായ്
മീനോടും കൈ വഴിയിൽ ഉന്മാദം
താവിടും അലങ്കാര കല്ലോലമായ്
മണ്ണിൻ മണം പോലും ആർദ്രമായ്‌
സംഗീതമായ് മൗനസംഗമം
ഏതോ താളം ഉള്ളിലേകുമൊരു

സല്ലാപം കവിതയായ്
അലഞൊറികൾ ഓരോരോ കഥകളായ്
കഥയിൽ അവൾ മാലാഖയായ്
നിലാ പൂക്കൾ വീണ മഞ്ജീരമായ്
നിശാഗന്ധി തൻ കൈവല്യമായ്
രാഗമായ് മെല്ലെ
സല്ലാപം കവിതയായ്
അലഞൊറികൾ ഓരോരോ കഥകളായ്

===========================================


ചിത്രം :  ക്ഷണക്കത്ത് (1990)
സംവിധാനം :  രാജീവ് കുമാർ
ഗാനരചന :  കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം :  ശരത്ത്
ആലാപനം :  കെ. ജെ. യേശുദാസ്‌ 

Comments