ചെല്ലക്കാറ്റെ ചൊല്ല് ചൊല്ല് - കൊച്ചു കൊച്ചു സന്തോഷങ്ങൾ | Chella Katte Chollu Chollu - Kochu Kochu Santhoshangal (2000)

ചെല്ലക്കാറ്റെ ചൊല്ല് ചൊല്ല് ചക്കരവാക്കിലെന്തുണ്ട്
മായക്കാറ്റെ നില്ല് നില്ല് ചിത്തിരക്കയ്യിലെന്തുണ്ട്
അത്തിമരത്തിലെ കൊച്ചു കിളിക്കൂട്ടിൽ
പുള്ളിക്കുയിൽ കുഞ്ഞ് കൊഞ്ചും കുറുമൊഴിയോ
പെറ്റുപെരുകണ പൊൻമയിൽ പീലിയോ
ചെല്ലക്കാറ്റെ ചൊല്ല് ചൊല്ല് ചക്കരവാക്കിലെന്തുണ്ട്
മായക്കാറ്റെ നില്ല് നില്ല് ചിത്തിരക്കയ്യിലെന്തുണ്ട്

കുട്ടി കുറു കുറുമ്പി വന്നുകെട്ടിപ്പിടിക്കും കാണാ കതകടയ്ക്കും നീ
ചെറുതകൃതികളിൽ പൂമഴ പൊഴിക്കും പൂന്തേൻ നുകർന്നോടിമറയും
ഇളനീർതുള്ളി കനവിൽ തൂവി പാടി സ്നേഹപ്പൂതുമ്പി
ചിറകിൽ വെൺചിറകിൽ... പറക്കാൻ ഒരു മോഹം
നിന്റെ വികൃതിയിൽ മുഴുകുമ്പോൾ അതിമധുരം

ചെല്ലക്കാറ്റെ ചൊല്ല് ചൊല്ല് ചക്കരവാക്കിലെന്തുണ്ട്
മായക്കാറ്റെ നില്ല് നില്ല് ചിത്തിരക്കയ്യിലെന്തുണ്ട്

മഞ്ഞുമഴ പൊഴിക്കും ഓടക്കാറ്റിൽ ഒളിക്കും കണ്ണീർകുടമുടയ്ക്കും നീ
വീണക്കമ്പിയുണർത്തും താളം തട്ടി തുടിക്കും നെഞ്ചിൽ തളർന്നുറങ്ങും നീ
ഇളമാൻ കുഞ്ഞായ്‌ നൃത്തം വയ്ക്കും എന്റെ മുന്നിൽ ഓടിവരും
പറയാ കഥ പോലെ, പാടാചിന്തു പോലെ
നിന്നെ കണ്ടുകണ്ടു മഴവില്ലു കണ്ണിൽ വിടരും

ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കരവാക്കിലെന്തുണ്ട്
മായക്കാറ്റെ നില്ല്, നില്ല്, ചിത്തിരക്കയ്യിലെന്തുണ്ട്
അത്തി മരത്തിലെ കൊച്ചു കിളി കൂട്ടിൽ
പുള്ളിക്കുയിൽ കുഞ്ഞു കൊഞ്ചും കുറുമൊഴിയോ
പെറ്റു പെരുകണ പൊൻമയിൽ പീലിയോ
ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കരവാക്കിലെന്തുണ്ട്

=============================

ചിത്രം: കൊച്ചു കൊച്ചു  സന്തോഷങ്ങൾ (2000)
സംവിധാനം: സത്യൻ അന്തിക്കാട്
​ഗാനരചന: കൈതപ്രം
സം​ഗീതം: ഇളയരാജ
ആലാപനം: കെ ജെ യേശുദാസ്

Comments