ഓമനേ തങ്കമേ - മിഴി രണ്ടിലും | Omane Thankame - Mizhi Randilum (2003)
ഓമനേ.... തങ്കമേ....
അരികിൽ വരികെൻ പ്രണയത്തിൻ
മുകുളം വിരിയും
ഹൃദയത്തിൽ മെല്ലേമെല്ലേ പുതുമഴയുടെ
സുഖമരുളുകെൻ സഖി നീ
കണ്ണനേ.... കള്ളനായ്....
മനസ്സിൽ ഒഴുകും യമുനയിൽ
അലകൾ എഴുതി നറുവെണ്ണ
പയ്യെപയ്യേ കവരുമെങ്കിലും
നുണപറയുമെൻ വനമാലി
ഓമനേ..... തങ്കമേ......
കടമ്പെണ്ണ പോലേ ഞാൻ അടിമുടി പൂത്തുപോയി
കിളിമൊഴിയായി നിൻറെ വേണു മൂളവേ
അമ്പലച്ചുവരിലേ ശിലകളിൽ എന്ന പോൽ
പുണരുക എന്തേ ദേവലാസ്യമോടേ നീ
ഉടലിന്നുള്ളിലായി ഒളിഞ്ഞിരുന്നോരീ
ഉറി തുറന്നീടാൻ വന്നൂ നീ
കുടിലിന്നുള്ളിലായി മയങ്ങി നിൽക്കുമീ
തിരികെടുത്തുവാൻ വന്നൂ ഞാൻ
മധുവിധുമയം മിധുനലഹരി തഴുകി മുഴുകി നാം
ഓമനേ.... തങ്കമേ....
പുതുവയലെന്ന പോൽ അലയിളകുന്നുവോ
തുരുതുരെയായി രാഗമാല പെയ്യവേ
അരുവിയിലെന്ന പോൽ ചുഴിയിളകുന്നുവോ
മണിമലരമ്പു കൊണ്ട കന്ന്യനിന്നിലായി
കുളിർ കുരവയിൽ മുഖരിതമൊരു
വെളുവെളുപ്പിനു വന്നൂ നീ
കണിത്തളികയിൽ തുടിക്കുമീയിളം
കനിയെടുക്കുവാൻ വന്നൂ ഞാൻ
മധുരിതമൊരു പ്രണയകഥയിൽഒഴുകി ഒഴുകി നാം
ഓമനേ.... തങ്കമേ....
അരികിൽ വരികെൻ പ്രണയത്തിൻ
മുകുളം വിരിയും
ഹൃദയത്തിൽ മെല്ലേമെല്ലേ പുതുമഴയുടെ
സുഖമരുളുകെൻ സഖി നീ
കണ്ണനേ.... കള്ളനായ്....
മനസ്സിൽ ഒഴുകും യമുനയിൽ
അലകൾ എഴുതി നറുവെണ്ണ
പയ്യെപയ്യേ കവരുമെങ്കിലും
നുണപറയുമെൻ വനമാലി
ഓമനേ..... തങ്കമേ......
==============================
ചിത്രം: മിഴി രണ്ടിലും (2003)
സംവിധാനം: രഞ്ജിത്
ഗാനരചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ ജെ യേശുദാസ്, സുജാത മോഹൻ
Comments
Post a Comment