എന്തിനായ് നിൻ - മിഴി രണ്ടിലും | Enthinayi Nin - Mizhi Randilum (2003)
എന്തിനായ് നിൻ ഇടം കണ്ണിൻ തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാൽ മുഖം മറച്ചു
പഞ്ചബാണനെഴുന്നള്ളും
നെഞ്ചിലുള്ള കിളി ചൊല്ലി
എല്ലാമെല്ലമറിയുന്ന പ്രായമായില്ലെ
ഇനി മിന്നും പൊന്നും അണിയാൻ കാലമായില്ലെ
എന്തിനായ് നിൻ ഇടം കണ്ണിൻ തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാൽ മുഖം മറച്ചു
ആരിന്നുനിൻ സ്വപ്നങ്ങളിൽ
തേൻ തുള്ളി തൂകി
എകാകിയാകും പൂർണേന്ദുവല്ലേ
ആരിന്നുനിൻ സ്വപ്നങ്ങളിൽ
തേൻ തുള്ളി തൂകി
എകാകിയാകും പൂർണേന്ദുവല്ലേ
താരുണ്യമേ പൂത്താലമായ്
തേടുന്നുവോ ഗന്ധർവനെ
എന്തിനായ് നിൻ ഇടം കണ്ണിൻ തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാൽ മുഖം മറച്ചു
ആരിന്നുനിൻ വള്ളികുടിൽ വാതിൽ തുറന്നു
ഹേമന്തരാവിൻ പൂന്തെന്നലല്ലേ
ആരിന്നുനിൻ വള്ളികുടിൽ വാതിൽ തുറന്നു
ഹേമന്തരാവിൻ പൂന്തെന്നലല്ലേ
ആനന്ദവും ആലസ്യവും
പുൽകുന്നുവോ നിർമാല്യമായ്
എന്തിനായ് നിൻ ഇടം കണ്ണിൻ തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാൽ മുഖം മറച്ചു
പഞ്ചബാണനെഴുന്നള്ളും
നെഞ്ചിലുള്ള കിളി ചൊല്ലി
എല്ലാമെല്ലമറിയുന്ന പ്രായമായില്ലെ
ഇനി മിന്നും പൊന്നും അണിയാൻ കാലമായില്ലെ
എന്തിനായ് നിൻ ഇടം കണ്ണിൻ തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാൽ മുഖം മറച്ചു
==============================
ചിത്രം: മിഴി രണ്ടിലും (2003)
സംവിധാനം: രഞ്ജിത്
ഗാനരചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ എസ് ചിത്ര
Comments
Post a Comment