വാർമഴവില്ലേ - മിഴി രണ്ടിലും | Vaarmazhaville - Mizhi Randilum (2003)
വാർമഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തിൽ മാഞ്ഞുവല്ലേ
നിരാലംബയായ് നീ മാറിയില്ലേ
വാർമഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തിൽ മാഞ്ഞുവല്ലേ
നിരാലംബയായ് നീ മാറിയില്ലേ
ചൈതന്യമായ് നിന്ന സൂര്യനോ
ദൂരെ ദൂരെ പോകയോ
വാർമഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തിൽ മാഞ്ഞുവല്ലേ
ദേവകരാംഗുലി ലതകൾ എഴുതും കവിതേ
വ്യോമസുരാംഗന മുടിയിൽ ചൂടും മലരേ
നിമിഷമോരോന്നായ് കൊഴിയുന്ന നേരം
നിമിഷമോരോന്നായ് കൊഴിയുന്ന നേരം
വിളറും മുഖമോ അകലേ
വാർമഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തിൽ മാഞ്ഞുവല്ലേ
ശ്യാമള സുന്ദര മിഴികൾ നിറയും അഴകേ
ദേവിവസുന്ദര നിനവിൽ നിനയും കുളിരേ
പകലകലുമ്പോൾ അറിയുന്നുവോ നീ
പകലകലുമ്പോൾ അറിയുന്നുവോ നീ
വിരഹം വിധിയായ് അരികെ
വാർമഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തിൽ മാഞ്ഞുവല്ലേ
നിരാലംബയായ് നീ മാറിയില്ലേ
ചൈതന്യമായ് നിന്ന സൂര്യനോ
ദൂരെ ദൂരെ പോകയോ
വാർമഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തിൽ മാഞ്ഞുവല്ലേ
==============================
ചിത്രം: മിഴി രണ്ടിലും (2003)
സംവിധാനം: രഞ്ജിത്
ഗാനരചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ എസ് ചിത്ര
Comments
Post a Comment