കാണാതെ മെല്ലെ - അരയന്നങ്ങളുടെ വീട് | Kaanathe Melle - Arayannangalude Veedu (2000)
കാണാതെ മെല്ലെ മെയ് തൊട്ടു
കാരുണ്യമോലുന്ന കണ്ണീർ വിരൽ
ഒരു താരാട്ടിനായ് മിഴി പൂട്ടുന്നുവോ
ധനുമാസ മൗനയാമിനി നീ
കാണാതെ മെല്ലെ മെയ് തൊട്ടു
ഒരു മുഴം ചേല കൊണ്ടെന്നെ
മഞ്ഞക്കുറി കോടിയും ചുറ്റി
ഒരു പവൻ കോർത്തു തന്നെന്നെ
തിരുവാഭരണവും ചാർത്തി
അരികിൽ ചേർത്തു നിർത്തി
നീലമയിൽപ്പീലി തന്നു
ആലില പൊൻകണ്ണനായ് ഞാൻ
കാണാതെ മെല്ലെ മെയ് തൊട്ടു
നിറമിഴിത്തൂവൽ കൊണ്ടെന്റെ
തനുവിൽ പൂന്തണലായ്
എരിവെയിൽ പാടവരമ്പിൽ
പൊഴിയാപ്പുതുമഴ പെയ്തു
വിറയും കൈ തലോടി
നേർവഴിയിൽ നന്മ നേർന്നു
എത്രമാത്രം ധന്യനാണോ ഞാൻ
കാണാതെ മെല്ലെ മെയ് തൊട്ടു
കാരുണ്യമോലുന്ന കണ്ണീർ വിരൽ
ഒരു താരാട്ടിനായ് മിഴി പൂട്ടുന്നുവോ
ധനുമാസ മൗനയാമിനി നീ
============================
ചിത്രം: അരയന്നങ്ങളുടെ വീട് (2000)
സംവിധാനം: ലോഹിതദാസ്
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ.ജെ. യേശുദാസ്
Comments
Post a Comment