പൂമകൾ വാഴുന്ന - കാറ്റ് വന്ന് വിളിച്ചപ്പോൾ | Poomakal Vazhunna - Kattu Vannu Vilichappol (2001)


 


 



പൂമകൾ വാഴുന്ന കോവിലിൽ നിന്നൊരു
സോപാനസംഗീതം പോലെ
പൂമകൾ വാഴുന്ന കോവിലിൽ നിന്നൊരു
സോപാനസംഗീതം പോലെ
കന്നിത്തെളിമഴ പെയ്ത നേരം
എന്റെ മുന്നിൽ നീയാകെ കുതിർന്നു നിന്നു
നേർത്തൊരു ലജ്ജയാൽ മൂടിയൊരാമുഖം
ഓർത്തു ഞാനും കുളിരാർന്നുനിന്നു
ഓർമ്മകൾക്കെന്തു സുഗന്ധം...
എന്നാത്മാവിൻ നഷ്ടസുഗന്ധം
എന്നാത്മാവിൻ നഷ്ടസുഗന്ധം
 
പൂവിനെതൊട്ട്‌ തഴുകിയുണർത്തുന്ന
സൂര്യകിരണമായ്‌ വന്നു
പൂവിനെതൊട്ട്‌ തഴുകിയുണർത്തുന്ന
സൂര്യകിരണമായ്‌ വന്നു
വേനലിൽ വേവുന്ന മണ്ണിനു
ദാഹനീരേകുന്ന മേഘമായ്‌ വന്നു
പാടിത്തുടിച്ചു കുളിച്ചു കേറും
തിരുവാതിര പെൺകിടാവോർത്തുനിന്നു
ഓർമ്മകൾക്കെന്തു സുഗന്ധം...
എന്നാത്മാവിൻ നഷ്ടസുഗന്ധം
എന്നാത്മാവിൻ നഷ്ടസുഗന്ധം
 
പൂമുഖവാതുക്കൽ നീയോർത്തു നിന്നൊരാ
പ്രേമസ്വരൂപനോ വന്നു
പൂമുഖവാതുക്കൽ നീയോർത്തു നിന്നൊരാ
പ്രേമസ്വരൂപനോ വന്നു
കോരിത്തരിച്ചു നീ നോക്കി നിൽക്കേ
മുകിൽ കീറിനിന്നമ്പിളി മാഞ്ഞു
ആടിത്തിമിർത്ത മഴയുടെ ഓർമ്മകൾ
ആലിലത്തുമ്പിലെ തുള്ളികളായ്‌
ഓർമ്മകൾക്കെന്തു സുഗന്ധം...
എന്നാത്മാവിൻ നഷ്ടസുഗന്ധം
എന്നാത്മാവിൻ നഷ്ടസുഗന്ധം

പൂമകൾ വാഴുന്ന കോവിലിൽ നിന്നൊരു
സോപാനസംഗീതം പോലെ
കന്നിത്തെളിമഴ പെയ്ത നേരം
എന്റെ മുന്നിൽ നീയാകെ കുതിർന്നു നിന്നു
നേർത്തൊരു ലജ്ജയാൽ മൂടിയൊരാമുഖം
ഓർത്തു ഞാനും കുളിരാർന്നുനിന്നു
ഓർമ്മകൾക്കെന്തു സുഗന്ധം...
എന്നാത്മാവിൻ നഷ്ടസുഗന്ധം
എന്നാത്മാവിൻ നഷ്ടസുഗന്ധം
എന്നാത്മാവിൻ നഷ്ടസുഗന്ധം

============================

ചിത്രം: കാറ്റ് വന്ന് വിളിച്ചപ്പോൾ (2001)
സംവിധാനം: സി. ശശിധരൻ പിള്ള
​ഗാനരചന: ഒ.എൻ.വി കുറുപ്പ്
സം​ഗീതം: എം.ജി. രാധാകൃഷ്ണൻ
ആലാപനം: എം.ജി. ശ്രീകുമാർ

Comments