നീലാഞ്ജന പൂവിൻ - പൈതൃകം | Neelanjanappoovin - Paithrukam (1993)


 


 



നീലാഞ്ജന പൂവിൻ താലാട്ടൂഞ്ഞാലിൽ
തേവാരം നൽകുമീ തങ്കകൈനീട്ടം
ചന്ദ്രനോ സൂര്യനോ
പുലരിയോ താരമോ
ദ്വാപരം തേടുമെൻ
പുണ്യമോ കണ്ണനോ

യമുനയിൽ കുഴലൂതണം
നീലപ്പീലിയിളകുമാറാടണം
എന്നുമീ തറവാട്ടിലെ
നാലകങ്ങൾ നീളെ നീ ഓടണം
നിൻ ജാതകർമ്മവും ശ്രുതിവേദമന്ത്രവും
നിൻ ജാതകർമ്മവും ശ്രുതിവേദമന്ത്രവും
തെളിയണം പൈതൃകം ധന്യമായ് മാറണം

നീലാഞ്ജന പൂവിൻ താലാട്ടൂഞ്ഞാലിൽ
തേവാരം നൽകുമീ തങ്കകൈനീട്ടം
ചന്ദ്രനോ സൂര്യനോ
പുലരിയോ താരമോ
ദ്വാപരം തേടുമെൻ
പുണ്യമോ കണ്ണനോ

സംക്രമം നീയാവണം
സങ്കല്പങ്ങൾ നൈവേദ്യമായ് നിറയണം
ഗോകുലം വിളയാടണം
ഗായത്രിയിൽ ജന്മപുണ്യമണിയണം
അറിയാതെയെങ്കിലും ഒരു പാപ കർമ്മവും
അറിയാതെയെങ്കിലും ഒരു പാപ കർമ്മവും
അരുതു നിൻ പൈതൃകം ധന്യമായ് തീരണം

നീലാഞ്ജന പൂവിൻ താലാട്ടൂഞ്ഞാലിൽ
തേവാരം നൽകുമീ തങ്കകൈനീട്ടം
ചന്ദ്രനോ സൂര്യനോ
പുലരിയോ താരമോ
ദ്വാപരം തേടുമെൻ
പുണ്യമോ കണ്ണനോ

============================

ചിത്രം: പൈതൃകം (1993)
സംവിധാനം: ജയരാജ്
​ഗാനരചന: കൈതപ്രം
സം​ഗീതം: എസ്. പി. വെങ്കിടേഷ്
ആലാപനം: ബോംബെ ജയശ്രീ / കെ. എസ്. ചിത്ര

Comments