കവിളിലോരോമന മറുകുമായ്, പൂർണ്ണേന്തു
അരികിലുദിച്ചപോലെ
കവിളിലോരോമന മറുകുമായ്, പൂർണ്ണേന്തു
അരികിലുദിച്ചപോലെ
കണ്ടുമറന്ന കിനാവുപോലവൾ
കൊഞ്ചും കിളിമകൾ പോലെ
കൊഞ്ചും കിളിമകൾ പോലെ
കവിളിലോരോമന മറുകുമായ്, പൂർണ്ണേന്തു
അരികിലുദിച്ചപോലെ
തുളസിക്കതിർ പോലെ
തുമ്പമലർ പോലെ
ഉയിരിൽ നറുമണം തൂകും
തുളസിക്കതിർ പോലെ
തുമ്പമലർ പോലെ
ഉയിരിൽ നറുമണം തൂകും
പരിശുദ്ധിയാണവൾ സാന്ത്വനമാണവൾ
മുറിവുകൾ തഴുകിത്തലോടും
എഴുതിരിയിട്ട വിളക്കു പോലെ
അതിൽ എരിയും നറുംസ്നേഹം പോലെ
കവിളിലോരോമന മറുകുമായ്, പൂർണ്ണേന്തു
അരികിലുദിച്ചപോലെ
ചുരുൾമുടിച്ചാർത്തിലെ ചെമ്പനീർപൂപോലെ
സുരഭിലം മാനസപുഷ്പം
ചുരുൾമുടിച്ചാർത്തിലെ ചെമ്പനീർപൂപോലെ
സുരഭിലം മാനസപുഷ്പം
സുഖദുഖരാശികളാകെവെ പങ്കിടും
സുകൃതത്തിൽ സാഫല്യം പോലെ
പ്രണയത്തിൻ സംഗീതധാര പോലെ
അവൾ മധുരമാം താരാട്ടുപോലെ
കവിളിലോരോമന മറുകുമായ്, പൂർണ്ണേന്തു
അരികിലുദിച്ചപോലെ
കണ്ടുമറന്ന കിനാവുപോലവൾ
കൊഞ്ചും കിളിമകൾ പോലെ
കൊഞ്ചും കിളിമകൾ പോലെ
കൊഞ്ചും കിളിമകൾ പോലെ
============================
ചിത്രം: സ്വയംവരപ്പന്തൽ (2000)
സംവിധാനം: ഹരി കുമാർ
ഗാനരചന: ഒ എൻ വി കുറുപ്പ്
സംഗീതം: ജോൺസൺ
ആലാപനം: കെ ജെ യേശുദാസ്
No comments:
Post a Comment