Friday, 16 August 2024

തന്നനം പാടിവരാമോ - സ്വയംവരപ്പന്തൽ | Thannanam Paadi Varamo - Swayamvara Panthal (2000)


 


 



തന്നനം പാടിവരാമോ
താഴെയീ താരണി മേട്ടിൽ
അൻപെഴും തോഴരൊത്താടാൻ
അമ്പിളിപ്പേടമാൻ കുഞ്ഞേ
തന്നനം പാടിവരാമോ
താഴെയീ താരണി മേട്ടിൽ
അൻപെഴും തോഴരൊത്താടാൻ
അമ്പിളിപ്പേടമാൻ കുഞ്ഞേ
തന്നനം പാടിവരാമോ...

വെണ്ണിലാപ്പുത്തിലഞ്ഞി പൂഞ്ചോട്ടിൽ
ഒന്നുചേർന്നാടിപ്പാടാൻ പോരാമോ
വെണ്ണിലാപ്പുത്തിലഞ്ഞി പൂഞ്ചോട്ടിൽ
ഒന്നുചേർന്നാടിപ്പാടാൻ പോരാമോ
മഞ്ഞുപെയ്യുമ്പോൾ മാറിലെച്ചൂടും
ചുണ്ടിലെ തേനും പങ്കുവച്ചീടാം
കൈതചൂടും പൊന്നിൻ നിന്റെ സൗരഭ്യം
വിണ്ണിനില്ലാ പൊൻ‌കിനാക്കൾ മണ്ണിനുണ്ടോമനേ

തന്നനം പാടിവരാമോ
താഴെയീ താരണി മേട്ടിൽ
അൻപെഴും തോഴരൊത്താടാൻ
അമ്പിളിപ്പേടമാൻ കുഞ്ഞേ
തന്നനം പാടിവരാമോ

വെള്ളിലം കാടുപോലെ താഴ്വാരം
നല്ലിളം കാറ്റുചൊല്ലി പുന്നാരം
വെള്ളിലം കാടുപോലെ താഴ്വാരം
നല്ലിളം കാറ്റുചൊല്ലി പുന്നാരം
മാന്തളിർ നുള്ളാൻ, മാങ്കനി വീഴ്ത്താം
തെങ്ങിളനീരിൻ തേൻ‌കുളിരേകാം
ദൂരെ ദൂരെ മണ്ണും വിണ്ണും കൈകോർക്കും
തീരഭൂവിൽ പാടിയേതോ മൺ‌കളിവീണ

തന്നനം പാടിവരാമോ
താഴെയീ താരണി മേട്ടിൽ
അൻപെഴും തോഴരൊത്താടാൻ
അമ്പിളിപ്പേടമാൻ കുഞ്ഞേ
തന്നനം പാടിവരാമോ...

============================

ചിത്രം: സ്വയംവരപ്പന്തൽ (2000)
സംവിധാനം: ഹരി കുമാർ
​ഗാനരചന: ഒ.എൻ.വി കുറുപ്പ്
സം​ഗീതം: ജോൺസൺ
ആലാപനം: കെ ജെ യേശുദാസ്

No comments:

Post a Comment

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...