അനുപമ സ്നേഹ ചൈതന്യമേ - വർണ്ണപ്പകിട്ട് | Anupama Sneha Chaithanyame - Varnapakittu (1997)

 


അനുപമ സ്നേഹ ചൈതന്യമേ
മന്നിൽ പ്രകാശിച്ച വിൺദീപമേ
ഞങ്ങളിൽ നിൻ ദീപ്തി പകരണമേ
യേശുവേ... സ്നേഹസ്വരൂപാ...
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ

സർവം ക്ഷമിക്കുന്നവൻ നീ
ഞങ്ങൾക്കു പ്രത്യാശയും നീ
സർവം ക്ഷമിക്കുന്നവൻ നീ
ഞങ്ങൾക്കു പ്രത്യാശയും നീ
വഴിയും സത്യവും ജീവനുമായ് നീ 
വന്നീടണമേ നാഥാ
വന്നീടണമേ നാഥാ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ

അനുപമ സ്നേഹ ചൈതന്യമേ
മന്നിൽ പ്രകാശിച്ച വിൺദീപമേ
ഞങ്ങളിൽ നിൻ ദീപ്തി പകരണമേ
യേശുവേ... സ്നേഹസ്വരൂപാ...

നിൻ ദിവ്യ സ്നേഹം നുകരാൻ
ഒരു മനസ്സായൊന്നു ചേരാൻ
നിൻ ദിവ്യ സ്നേഹം നുകരാൻ
ഒരു മനസ്സായൊന്നു ചേരാൻ
സുഖവും ദുഃഖവും പങ്കിടുവാൻ
തുണയേകണമേ നാഥാ
തുണയേകണമേ നാഥാ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ

അനുപമ സ്നേഹ ചൈതന്യമേ
മന്നിൽ പ്രകാശിച്ച വിൺദീപമേ
ഞങ്ങളിൽ നിൻ ദീപ്തി പകരണമേ
യേശുവേ... സ്നേഹസ്വരൂപാ...
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ

=========================
ചിത്രം: വർണ്ണപ്പകിട്ട് (1997)
സംവിധാനം: ഐ.വി. ശശി
ഗാനരചന: ​ജോസ് കല്ലുകുളം
സംഗീതം: വിദ്യാസാ​ഗർ
ആലാപനം: കെ.എസ്. ചിത്ര

Comments