തംബുരു കുളിർ ചൂടിയോ - സൂര്യ​ഗായത്രി | Thamburu Kulir Choodiyo - Soorya Gayathri (1992)

 


തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ
തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ
താമരതൻ തണ്ടുപോൽ കോമളമപാണികൾ
തഴുകുമെൻ കൈകളും തരളിതമായ് സഖീ
തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ

ചന്ദന സുഗന്ധികൾ ജമന്തികൾ വിടർന്നുവോ
മന്ദിരാങ്കണത്തിൽ നിന്റെ മഞ്ജുഗീതം കേൾക്കവേ
കാട്ടുമുളം തണ്ടിലൂതും കാറ്റുപോലണഞ്ഞ നിൻ
പാ‍ട്ടിലെഴുമാസ്വരങ്ങളേറ്റു പാടി നിന്നു ഞാൻ.
പൂത്തു നീളെ താഴ്വാരം പൂത്തു നീലാകാശം

പൂവു പെറ്റൊരുണ്ണിയാ തേന്മാവിലാടും വേളയിൽ
പൂവൊരോർമ്മ മാത്രമായ് താരാട്ടും തെന്നൽ തേങ്ങിയോ
തൈക്കുളിരിൽ  പൂവിരിഞ്ഞു പൊങ്കലും പൊന്നോണവും
കൈക്കുടന്ന നീട്ടി നിന്റെ ഗാനതീർത്ഥമൊന്നിനായ്
കണ്ണീർപ്പാടം നീന്തുമ്പോൾ വന്നീല, നീ കൂടെ

തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ
തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ
താമരതൻ തണ്ടുപോൽ കോമളമപാണികൾ
തഴുകുമെൻ കൈകളും തരളിതമായ് സഖീ
തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ

===============================
ചിത്രം: സൂര്യ​ഗായത്രി (1992)
സംവിധാനം: അനിൽ
​ഗാനരചന: ഒ.എൻ.വി കുറുപ്പ്
സം​ഗീതം: രവീന്ദ്രൻ
ആലാപനം: ചിത്ര, യേശുദാസ്

Comments