പവിഴം പോൽ - നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ | Pavizham Pol - Namukku Paarkkaan Munthirithoppukal (1986)

 


പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ

പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നു
പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ

മാതളങ്ങൾ തളിർ ചൂടിയില്ലേ 
കതിർപ്പാൽമണികൾ കനമാർന്നതില്ലേ
മദകൂജനമാർന്നിണപ്പ്രാക്കളില്ലേ
മാതളങ്ങൾ തളിർ ചൂടിയില്ലേ 
കതിർപ്പാൽമണികൾ കനമാർന്നതില്ലേ
മദകൂജനമാർന്നിണപ്പ്രാക്കളില്ലേ 
പുലർ വേളകളിൽ വയലേലകളിൽ
കണി കണ്ടു വരാം,  കുളിർ ചൂടി വരാം

പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ

നിന്നനുരാഗമിതെൻ സിരയിൽ 
സുഖഗന്ധമെഴും മദിരാസവമായ്
ഇളമാനിണ നിൻ കുളിർമാറിൽ സഖീ
നിന്നനുരാഗമിതെൻ സിരയിൽ 
സുഖഗന്ധമെഴും മദിരാസവമായ്
ഇളമാനിണ നിൻ കുളിർമാറിൽ സഖീ
തരളാർദ്രമിതാ തല ചായ്ക്കുകയായ്
വരു സുന്ദരി എൻ മലർ ശയ്യയിതിൽ

പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നു
പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ

=====================================
ചിത്രം :  നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986)
സംവിധാനം :  പത്മരാജൻ
ഗാനരചന :  ഒ എൻ വി കുറുപ്പ്
സംഗീതം :  ജോൺസൺ
ആലാപനം :  കെ. ജെ. യേശുദാസ്‌

Comments