വെള്ളിനിലാ തുള്ളികളോ - വർണ്ണപ്പകിട്ട് | Velli Nila Thullikalo - Varnapakittu (1997)
വെള്ളിനിലാ തുള്ളികളോ കൺ പീലിയിൽ
തെല്ലലിയും ചന്ദനമോ പൊൻ തൂവലിൽ
വിലോലമാം പൂമഞ്ഞിൻ തലോടലായ് പാടാൻ വാ
ഏതോ പ്രിയഗീതം
വെള്ളിനിലാ തുള്ളികളോ കൺ പീലിയിൽ
തെല്ലലിയും ചന്ദനമോ പൊൻ തൂവലിൽ
മറഞ്ഞു നിന്നതെന്തിനെൻ
മനസ്സിലെ കുങ്കുമം
തളിർ വിരൽത്തുമ്പിനാൽ
കവർന്നു നീയിന്നലെ
ജന്മ തടങ്ങളിലൂടെ വരും
നിൻ കാല്പാടുകൾ പിൻ തുടരാൻ
പിന്നെ മനസ്സിലലിഞ്ഞുരുകും
നിന്റെ പ്രസാദം പങ്കിടുവാൻ
മഞ്ഞിതൾ മൂടുമൊരോർമ്മകളിൽ ഒരു
പൊൻ തിരിയായ് ഞാൻ പൂത്തുണരാൻ
വെള്ളിനിലാ തുള്ളികളോ കൺ പീലിയിൽ
തെല്ലലിയും ചന്ദനമോ പൊൻ തൂവലിൽ
വിരിഞ്ഞൊരെൻ മോഹമായ്
വരം തരാൻ വന്നു നീ
നിറഞ്ഞൊരെൻ കൺകളിൽ
സ്വരാഞ്ജനം ചാർത്തി നീ
എന്റെ കിനാക്കുളിരമ്പിളിയേ
എന്നെയുണർത്തും പുണ്യലതേ
തങ്കവിരൽ തൊടുമാനിമിഷം
താനെയൊരുങ്ങും തംബുരുവേ
പെയ്തലിയുന്ന പകൽ മഴയിൽ
ഒരു പാൽപ്പുഴയായ് ഞാൻ വീണൊഴുകാം
വെള്ളിനിലാ തുള്ളികളോ കൺ പീലിയിൽ
തെല്ലലിയും ചന്ദനമോ പൊൻ തൂവലിൽ
വിലോലമാം പൂമഞ്ഞിൻ തലോടലായ് പാടാൻ വാ
ഏതോ പ്രിയഗീതം
വെള്ളിനിലാ തുള്ളികളോ കൺ പീലിയിൽ
തെല്ലലിയും ചന്ദനമോ പൊൻ തൂവലിൽ
===================
ചിത്രം: വർണ്ണപ്പകിട്ട് (1997)
സംവിധാനം: ഐ.വി. ശശി
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
ആലാപനം: എം ജി ശ്രീകുമാർ, കെ.എസ്. ചിത്ര
Comments
Post a Comment