തങ്കനൂപുരമോ - തൂവൽക്കൊട്ടാരം | Thanganoopuramo - Thooval Kottaram (1996)

 


ആ....ആ‍....ആ‍....ആ‍...

തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ
ഹൃദയവാതിലിൽ നീ ഉണർത്തിയ
സ്‌നേഹ മർമ്മരമോ മൗന നൊമ്പരമായ്
തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ

നിഴലകന്നൊരു വീഥിയിൽ
മലരു കൊണ്ടൊരു മന്ദിരം
വെറുതെ ഞാനൊരുക്കി
വെറുതെ ഞാനൊരുക്കി
വെയിലിൽ വാടാതെ മഴയിൽ നനയാതെ
കാത്തിരുന്നുവെങ്കിലും
മൃദുലമാമൊരു തെന്നലിൽ ആ 
സ്വപ്‌നസൗധമുടഞ്ഞു പോയ്
സ്വപ്‌നസൗധമുടഞ്ഞു പോയ്

തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ

തിരയടങ്ങിയ സാഗരം
കരയിലെഴുതിയ രേഖകൾ
തനിയെ മായുകയായ്
തനിയെ മായുകയായ്
മിഴികൾ നിറയാതെ
മൊഴികൾ ഇടറാതെ
യാത്ര ചൊല്ലിയെങ്കിലും
മൃദുലമാമൊരു തേങ്ങലിൽ ആ
സന്ധ്യ മെല്ലെയലിഞ്ഞു പോയ്
സന്ധ്യ മെല്ലെയലിഞ്ഞു പോയ്

തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ
ഹൃദയവാതിലിൽ നീ ഉണർത്തിയ
സ്‌നേഹ മർമ്മരമോ മൗന നൊമ്പരമായ്
തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ

======================================
ചിത്രം : തൂവൽ കൊട്ടാരം (1996)
സംവിധാനം : സത്യൻ അന്തിക്കാട്
ഗാനരചന : കൈതപ്രം
സംഗീതം: ജോൺസൺ
ആലാപനം‌ : യേശുദാസ്

Comments