ചീരപ്പൂവുകൾക്കുമ്മ - ധനം | Cheerapoovukal- Dhanam (1991)
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപ്പൂവിന്റെ
കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
തെക്കേ മുറ്റത്തെ മുത്തങ്ങപ്പുല്ലിൽ
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ
പച്ചക്കുതിരകളേ
തെക്കേ മുറ്റത്തെ മുത്തങ്ങപ്പുല്ലിൽ
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ
പച്ചക്കുതിരകളേ
വെറ്റില നാമ്പു മുറിക്കാൻ വാ
കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാൻ വാ
കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോൾ
മുത്തശ്ശിയമ്മയെ കാണാൻ വാ
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
മേലേ വാര്യത്തെ പൂവാലി പയ്യ്
നക്കി തുടച്ചു മിനുക്കിയൊരുക്കണ
കുട്ടിക്കുറുമ്പുകാരീ
മേലേ വാര്യത്തെ പൂവാലി പയ്യ്
നക്കി തുടച്ചു മിനുക്കിയൊരുക്കണ
കുട്ടിക്കുറുമ്പുകാരീ
കിങ്ങിണി മാല കിലുക്കാൻ വാ
കിന്നരിപ്പുല്ലു കടിയ്ക്കാൻ വാ
തൂവെള്ളിക്കിണ്ടിയിൽ പാലു പതയുമ്പോൾ
തുള്ളിക്കളിച്ചു നടക്കാൻ വാ...
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപ്പൂവിന്റെ
കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
===================
ചിത്രം: ധനം (1991)
സംവിധാനം: സിബി മലയിൽ
ഗാനരചന: പി.കെ. ഗോപി
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ.എസ് ചിത്ര

Comments
Post a Comment