പൂക്കൈത പൂക്കുന്ന - ജനുവരി ഒരു ഓർമ്മ | Pookkaitha Pookkunna - January Oru Orma (1987)
പൂക്കൈത പൂക്കുന്ന പാടങ്ങളിൽ
രാത്രി പൊന്നാട നെയ്യുന്നു പൂന്തിങ്കളും
മഞ്ഞു പെയ്യുന്ന മാർഗഴിമാസവും വന്നെത്തി
എന്നിട്ടുമെന്ത്യേ വരുന്നില്ല പൈങ്കിളി
നാനാനനാ... നാന... നാനാനനാ...
നാനാനനാ... നാന... നാനാനനാ...
പൂക്കൈത പൂക്കുന്ന പാടങ്ങളിൽ
രാത്രി പൊന്നാട നെയ്യുന്നു പൂന്തിങ്കളും
മഞ്ഞു പെയ്യുന്ന മാർഗഴിമാസവും വന്നെത്തി
എന്നിട്ടുമെന്ത്യേ വരുന്നില്ല പൈങ്കിളി
നനാന... നനാന... നനാനനാ...
നനാന... നനാന... നനാനനാ...
നനാന... നനാന... നനാനനാ...
നനാന... നനാന... നനാനനാ...
കറ്റക്കതിരേ കറുത്തപെണ്ണേ
ഒറ്റയ്‌ക്കിരുന്നു മടുത്തു പെണ്ണേ
കറ്റക്കതിരേ കറുത്തപെണ്ണേ
ഒറ്റയ്‌ക്കിരുന്നു മടുത്തു പെണ്ണേ
സ്വപ്‌നങ്ങൾ പങ്കിട്ടു, ദുഃഖങ്ങൾ പങ്കിട്ടു
സ്വപ്‌നങ്ങൾ പങ്കിട്ടു, ദുഃഖങ്ങൾ പങ്കിട്ടു
മുറ്റത്തെ മാവിന്റെ കൊമ്പത്തിരിക്കാം
നാനാനനാ... നാന... നാനാനനാ...
നാനാനനാ... നാന... നാനാനനാ...
പൂക്കൈത പൂക്കുന്ന പാടങ്ങളിൽ
രാത്രി പൊന്നാട നെയ്യുന്നു പൂന്തിങ്കളും
മഞ്ഞു പെയ്യുന്ന മാർഗഴിമാസവും വന്നെത്തി
എന്നിട്ടുമെന്ത്യേ വരുന്നില്ല പൈങ്കിളി
പൊന്നിട്ട പെട്ടി വലിച്ചുവച്ച്
മെയ്യാഭരണമെടുത്തണിഞ്ഞ്
പൊന്നിട്ട പെട്ടി വലിച്ചുവച്ച്
മെയ്യാഭരണമെടുത്തണിഞ്ഞ്
മഞ്ഞിൻ മറനീക്കിയെത്തും വെയിലുപോൽ
മഞ്ഞിൻ മറനീക്കിയെത്തും വെയിലുപോൽ
എന്നിനി എന്നു വരുമെന്റെ പെൺകിളി
നാനാനനാ... നാന... നാനാനനാ...
നാനാനനാ... നാന... നാനാനനാ...
പൂക്കൈത പൂക്കുന്ന പാടങ്ങളിൽ
രാത്രി പൊന്നാട നെയ്യുന്നു പൂന്തിങ്കളും
മഞ്ഞു പെയ്യുന്ന മാർഗഴിമാസവും വന്നെത്തി
എന്നിട്ടുമെന്ത്യേ വരുന്നില്ല പൈങ്കിളി
നാനാനനാ... നാന... നാനാനനാ...
നാനാനനാ... നാന... നാനാനനാ...
പൂക്കൈത പൂക്കുന്ന പാടങ്ങളിൽ
രാത്രി പൊന്നാട നെയ്യുന്നു പൂന്തിങ്കളും
പൂക്കൈത പൂക്കുന്ന പാടങ്ങളിൽ
രാത്രി പൊന്നാട നെയ്യുന്നു പൂന്തിങ്കളും
===============================
ചിത്രം: ജനുവരി ഒരു ഓർമ്മ (1987)
സംവിധാനം: ജോഷി
ഗാനരചന: ഷിബു ചക്രവർത്തി
സംഗീതം: ഔസേപ്പച്ചൻ
ആലാപനം: യേശുദാസ്
Comments
Post a Comment