വികാര നൗകയുമായ് - അമരം | Vikaara Naukayumayi - Amaram (1991)

 




വികാര നൗകയുമായ്
തിരമാലകളാടിയുലഞ്ഞു
കണ്ണീരുപ്പു കലർന്നൊരു മണലിൽ
വേളിപ്പുടവ വിരിഞ്ഞു
രാക്കിളി പൊൻമകളേ
നിൻ പൂവിളി, യാത്രാ മൊഴിയാണോ
നിൻ മൗനം, പിൻവിളിയാണോ

വെൺനുര വന്നു തലോടുമ്പോൾ
തടശില അലിയുകയായിരുന്നോ
വെൺനുര വന്നു തലോടുമ്പോൾ
തടശില അലിയുകയായിരുന്നോ
പൂമീൻ തേടിയ ചെമ്പിലരയൻ
ദൂരേ തുഴയെറിമ്പോൾ
തീരവും പൂക്കളും കാണാക്കരയിൽ
മറയുകയായിരുന്നോ
രാക്കിളി പൊൻമകളേ,
നിൻ പൂവിളി, യാത്രാ മൊഴിയാണോ
നിൻ മൗനം, പിൻവിളിയാണോ

ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ
കൗതുകമുണരുകയായിരുന്നു
ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ
കൗതുകമുണരുകയായിരുന്നു
എന്നിളം കൊമ്പിൽ നീ
പാടാതിരുന്നെങ്കിൽ
ജന്മം പാഴ്‌മരമായേനേ
ഇലകളും കനികളും
മരതകവർണ്ണവും
വെറുതേ മറഞ്ഞേനേ
രാക്കിളി പൊൻമകളേ
നിൻ പൂവിളി, യാത്രാമൊഴിയാണോ
നിൻ മൗനം, പിൻവിളിയാണോ

===============================
ചിത്രം: അമരം (1991)
സംവിധാനം: ഭരതൻ
​ഗാനരചന: കൈതപ്രം
സം​ഗീതം: രവീന്ദ്രൻ
ആലാപനം: യേശുദാസ്

Comments