തരളിത രാവിൽ മയങ്ങിയോ - സൂര്യമാനസം | Tharalitha Raavil Mayangiyo - Soorya Manasam (1992)

 




തരളിത രാവിൽ മയങ്ങിയോ
സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ
മേഘനൊമ്പരം
ഏതു വിമൂക തലങ്ങളിൽ
ജീവിത നൗകയിതേറുമോ
ദൂരെ ദൂരെയായെൻ തീരമില്ലയോ
തരളിത രാവിൽ മയങ്ങിയോ
സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ
മേഘനൊമ്പരം

എവിടെ ശ്യാമകാനന രംഗം
എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും
നിറയുമെൻ പ്രിയവനം
ഹൃദയം നിറയുമാർദ്രതയിൽ
പറയൂ‍ സ്നേഹകോകിലമേ
ദൂരെ ദൂരെയായെൻ തീരമില്ലയോ

തരളിത രാവിൽ മയങ്ങിയോ
സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ
മേഘനൊമ്പരം

ഉണരൂ മോഹവീണയിലുണരൂ
സ്വരമായ് രാഗ സൗരഭമണിയൂ
ഉണരുമീ കൈകളിൽ
തഴുകുമെൻ കേളിയിൽ
കരളിൽ വിടരുമാശകളാൽ
മൊഴിയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെൻ തീരമില്ലയോ

തരളിത രാവിൽ മയങ്ങിയോ
സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ
മേഘനൊമ്പരം
ഏതു വിമൂക തലങ്ങളിൽ
ജീവിത നൗകയിതേറുമോ
ദൂരെ ദൂരെയായെൻ തീരമില്ലയോ
തരളിത രാവിൽ മയങ്ങിയോ
സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ
മേഘനൊമ്പരം

===========================
ചിത്രം: സൂര്യമാനസം (1992)
സംവിധാനം: വിജി തമ്പി
​ഗാനരചന: കൈതപ്രം
സം​ഗീതം: കീരവാണി
ആലാപനം: യേശുദാസ്

Comments