യ യ യായ യാദവാ എനിക്കറിയാം - ദേവരാഗം | Ya Ya Ya Yadavaa Eenikkariyam - Devaraagam (1996)

 




യ യ യായ യാദവാ എനിക്കറിയാം
യ യ യായ യദു മുഖഭാവങ്ങളറിയാം
പീലിക്കണ്ണിൻ നോട്ടവും കുസൃതിയും
കോലക്കുഴൽപ്പാട്ടിലെ ജാലവും കണ്ണാ.. കണ്ണാ..
സ്വയംവര മധുമയാ മൃദുലഹൃദയാ കഥകളറിയാം
യ യ യായ യാദവാ എനിക്കറിയാം
യ യ യാ ....

ശ്രീ നന്ദനാ നിൻ ലീലകൾ
വിണ്ണിൽ നിന്നും മിന്നല്പിണരുകൾ പെയ്തു
എന്റെ കണ്ണിൽ മഴത്തുള്ളികളായ് വിടർന്നൂ
ഗോവർധനം പൂ പോലെ നീ
പണ്ടു കൈയ്യിലെടുത്താടി കളിയായി
പാവം കന്യമാരും നിൻ മായയിൽ മയങ്ങീ
ഗോപികളറിയാതെ, വെണ്ണ കവർന്നൂ നീ
പാരിടമൊന്നാകെ, വായിലൊതുക്കീ നീ
സുമധുര സായം കാലം ലീലാലോലം മോഹാവേശം നിൻ മായം
സ്വയം വരമധുമയാ മൃദുലഹൃദയാ കഥകളറിയാം

യ യ യായ യാദവാ എനിക്കറിയാം
യ യ യായ യദു മുഖഭാവങ്ങളറിയാം

ഹോ രാധികേ ഈ സംഗമം
വനവല്ലിക്കൂടിൽ കണ്ണിൽ കൊതിയോടേ
അതു മുല്ലപ്പൂവായ് നീളേ നീളേ വിരിഞ്ഞൂ
ഈ വാക്കുകൾ തേൻ തുള്ളികൾ
നീല തിങ്കൾ ബിംബം തൂകുമമൃതായ്
ഇന്ദ്ര നീല രാഗ ചെപ്പുകളിൽ നിറഞ്ഞു
യദുകുല കാംബോജി ഹാ..
മുരളിയിലൂതാം ഞാൻ ആ..
യമുനയിലോളം പോൽ ഹാ
സിരകളിലാടാം ഞാൻ ആ
സുരഭില രാഗം താനം നീയും ഞാനും പാടും നേരം
സ്വർഗ്ഗീയം സ്വയം വരമധുമയാ മൃദുലഹൃദയാ കഥകളറിയാം

യ യ യായ യാദവാ എനിക്കറിയാം
യ യ യായ യദു മുഖഭാവങ്ങളറിയാം

===================

ചിത്രം: ദേവരാഗം (1996)
സംവിധാനം: ഭരതൻ
ഗാനരചന: എം. ഡി. രാജേന്ദ്രൻ
സംഗീതം: കീരവാണി
ആലാപനം: ഉണ്ണികൃഷ്ണൻ, ചിത്ര

Comments