തേരിറങ്ങും മുകിലേ - മഴത്തുള്ളിക്കിലുക്കം | Therirangum Mukile - Mazhathullikkilukkam (2002)


 



തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയിൽ
ഒരു സ്നേഹ നിദ്രയെഴുതാൻ
ഇരുൾ മൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താരനിരകൾ
തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ

ഉറങ്ങാത്ത മോഹം തേടും
ഉഷസ്സിന്റെ കണ്ണീർത്തീരം
കരയുന്ന പൈതൽ  പോലെ
കരളിന്റെ തീരാദാഹം
കനൽത്തുമ്പി പാടും പാട്ടിൽ
കടം തീരുമോ

തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ

നിലക്കാതെ വീശും കാറ്റിൽ
നിറയ്ക്കുന്നതാരീ രാഗം
വിതുമ്പുന്ന വിണ്ണിൽ പോലും
തുളുമ്പുന്നു തിങ്കൾത്താലം
നിഴലിന്റെ മെയ് മൂടുവാൻ
നിലാവേ വരൂ

തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയിൽ
ഒരു സ്നേഹ നിദ്രയെഴുതാൻ
ഇരുൾ മൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താരനിരകൾ

ഉം....ഉം....ഉം....ഉം....

===================

ചിത്രം: മഴത്തുള്ളിക്കിലുക്കം (2002)
സംവിധാനം: അക്ബർ ജോസ്
ഗാനരചന: എസ്. രമേശൻ നായർ
സംഗീതം: സുരേഷ് പീറ്റേഴ്സ്
ആലാപനം: പി ജയചന്ദ്രൻ

Comments