ശരപ്പൊളിമാല ചാർത്തി - ഏപ്രിൽ 19 | Sharappoli Maala Chaarthi - Aprill 19 (1999)

 



ശരപ്പൊളിമാല ചാർത്തി
ശരദിന്ദുദീപം നീട്ടി
കുറിഞ്ഞികൾ പൂത്ത രാവിൽ
ഏതു രാഗം നിന്നെത്തേടുന്നൂ
ശരപ്പൊളിമാല ചാർത്തി
ശരദിന്ദുദീപം നീട്ടി
കുറിഞ്ഞികൾ പൂത്ത രാവിൽ
ഏതു രാഗം നിന്നെത്തേടുന്നൂ
ശരപ്പൊളിമാല ചാർത്തി

ഇതളറിയാതെ മധുമാസം അകലേ
പൂമണമോ കാറ്റിനു വെറുതെ
സ്വരമുണരാതെ ഒരു ഗാനം അരികെ
കൈവളയുടെ കളിചിരി വെറുതെ
ദാഹജലം തേടി നീ വരും കാനകങ്ങളിൽ
തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ
വരമംഗളമരുളും നിറമുകിലിൻ
കനിവൊഴുകാത്തൊരു വൈശാഖംപോലെ

ശരപ്പൊളിമാല ചാർത്തി
ശരദിന്ദുദീപം നീട്ടി
കുറിഞ്ഞികൾ പൂത്ത രാവിൽ
ഏതു രാഗം നിന്നെത്തേടുന്നൂ
ശരപ്പൊളിമാല ചാർത്തി

ഉയിരിനുപോലും ശ്രുതിയാമെൻ അഴകേ
നീയിനിയൊരു താളം പകരൂ
ചിറകിനു താഴെ തണലേകും കുളിരേ
ജീവനിൽ മധുമഴയായ് നിറയൂ
ഏതു ജന്മപുണ്യമിന്നു നിൻ ദേവസാന്ത്വനം
സ്നേഹമന്ത്രമായുണർന്നതീ മൂകവീണയിൽ
മിഴിയിൽ പുലരൊളിയായ് നിറകുടമായ്
പദമാടിവരും സംഗീതംപോലെ

ശരപ്പൊളിമാല ചാർത്തി
ശരദിന്ദുദീപം നീട്ടി
കുറിഞ്ഞികൾ പൂത്ത രാവിൽ
ഏതു രാഗം നിന്നെത്തേടുന്നൂ
ശരപ്പൊളിമാല ചാർത്തി

============================

ചിത്രം: ഏപ്രിൽ 19 (1999)
സംവിധാനം: ബാലചന്ദ്ര മേനോൻ
​ഗാനരചന: എസ് രമേശൻ നായർ
സം​ഗീതം: രവീന്ദ്രൻ
ആലാപനം: കെ ജെ യേശുദാസ്, എസ് ജാനകി

Comments