Sunday, 2 February 2025

ചഞ്ചല ദ്രുതപദ താളം - ഇഷ്ടം | Chanchala Druthapada Thalam - Ishtam (2001)


 


 



ചഞ്ചല ദ്രുതപദ താളം സുകൃത താളം

ചഞ്ചല ദ്രുതപദ താളം സുകൃത താളം
സുന്ദരതരഹരി ഗീതം ഹരിത ഗീതം
വധുവൊരുങ്ങി പ്രിയനൊരുങ്ങി
മധുരരാമഴ പെയ്തൊഴുകീ
എവിടേ...
പൊന്നഴകിനുമഴകാം മാധവമേ
നിൻ കുമ്പിളിൽ നിറയും സ്വരമെവിടെ
താം തനനന തനനന ത്രിതല ജതികളുടെ
ചഞ്ചല ദ്രുതപദ താളം സുകൃത താളം
ഓ... സുന്ദരതരഹരി ഗീതം ഹരിത ഗീതം

ഇവിടെ വിടരുമി പ്രണയ മലരിതൾ
മദനപല്ലവമല്ലോ...
ഇവിടെ ഒഴുകുമീ മൃദുല ലഹരിയിൽ
ആത്മ മഞ്ജരിയല്ലോ
ഇവിടെ നിറയും ജീവരാഗം
പൊൻ കിനാവിൻ പുളകമല്ലൊ
നിറപറ നിറയെ ശ്രീ നിറയുകയായ്
മംഗള മേളമിതാ
ഗരിസനിപ പനിപമരി നിസരിമപ

ചഞ്ചല ദ്രുതപദ താളം സുകൃത താളം
സുന്ദരതരഹരി ഗീതം ഹരിത ഗീതം

ഇനിയുമുണരുമോ പ്രമദ വനികയിൽ
പോയ് മറഞ്ഞ വസന്തം
ഇനിയുമുയരുമോ ഹൃദയ ധമനിയിൽ
ലളിത പഞ്ചമരാഗം
സമയമായീ ഋതു പതംഗം
ചിറകുരുമ്മും സമയമായീ
ഇനിയുമൊരങ്കം ബാല്യം തേടി
ഹൃദയതടം തുടിയായ്
ജണുധരിതോം ജണുധരിതോം തജണുതക

ചഞ്ചല ദ്രുതപദ താളം സുകൃത താളം
സുന്ദരതരഹരി ഗീതം ഹരിത ഗീതം
വധുവൊരുങ്ങി പ്രിയനൊരുങ്ങി
മധുരരാമഴ പെയ്തൊഴുകീ
എവിടേ...
പൊന്നഴകിനുമഴകാം മാധവമേ
നിൻ കുമ്പിളിൽ നിറയും സ്വരമെവിടെ
താം തനനന തനനന ത്രിതല ജതികളുടെ
ചഞ്ചല ദ്രുതപദ താളം സുകൃത താളം
ഓ... സുന്ദരതരഹരി ഗീതം ഹരിത ഗീതം

No comments:

Post a Comment

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...