ആരോ വിരൽ നീട്ടി
മനസ്സിൻ മൺവീണയിൽ
ഏതോ മിഴിനീരിൻ
ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടെ
ഇടറും മനമോടെ
വിടവാങ്ങുന്ന സന്ധ്യേ
വിരഹാർദ്രയായ സന്ധ്യേ
ഇന്നാരോ വിരൽ നീട്ടി
മനസ്സിൻ മൺവീണയിൽ
വെണ്ണിലാവുപോലും
നിനക്കിന്നെരിയും വേനലായി
വർണ്ണരാജി നീട്ടും വസന്തം
വർഷശോകമായി
നിന്റെ ആർദ്രഹൃദയം
തൂവൽ ചില്ലുടഞ്ഞ പടമായി
നിന്റെ ആർദ്രഹൃദയം
തൂവൽ ചില്ലുടഞ്ഞ പടമായി
ഇരുളിൽ പറന്നു മുറിവേറ്റുപാടുമൊരു
പാവം പൂവൽ കിളിയായ് നീ
ആരോ വിരൽ നീട്ടി
മനസ്സിൻ മൺവീണയിൽ
ഏതോ മിഴിനീരിൻ
ശ്രുതി മീട്ടുന്നു മൂകം
പാതിമാഞ്ഞ മഞ്ഞിൽ
പതുക്കെ പെയ്തൊഴിഞ്ഞ മഴയിൽ
കാറ്റിൽ മിന്നിമായും വിളക്കായ്
കാത്തു നിൽപ്പതാരേ
നിന്റെ മോഹശകലം പീലി
ചിറകൊടിഞ്ഞ ശലഭം
നിന്റെ മോഹശകലം പീലി
ചിറകൊടിഞ്ഞ ശലഭം
മനസ്സിൽ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു
പാവം കണ്ണീർ മുകിലായ് നീ
ആരോ വിരൽ നീട്ടി
മനസ്സിൻ മൺവീണയിൽ
ഏതോ മിഴിനീരിൻ
ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടെ
ഇടറും മനമോടെ
വിടവാങ്ങുന്ന സന്ധ്യേ
വിരഹാർദ്രയായ സന്ധ്യേ
No comments:
Post a Comment