ആരെയും ഭാവഗായകനാക്കും - നഖക്ഷതങ്ങൾ | Aareyum Bhava Gayakanakkum - Nakhakshathangal (1986)
ആരെയും ഭാവഗായകനാക്കും
ആത്മ സൗന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിൻ മുന്നിൽ
കമ്രനക്ഷത്ര കന്യകൾ
ആരെയും ഭാവഗായകനാക്കും
ആത്മ സൗന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിൻ മുന്നിൽ
കമ്രനക്ഷത്ര കന്യകൾ
ആരെയും ഭാവഗായകനാക്കും
ആത്മ സൗന്ദര്യമാണു നീ
കിന്നരമണിത്തബുരു മീട്ടി
നിന്നെ വാഴ്ത്തുന്നു വാനവും
കിന്നരമണിത്തബുരു മീട്ടി
നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെക്കിളിപ്പൈതലും മുളം
തണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം
ഈ പ്രപഞ്ച ഹൃദയ വീണയിൽ
ആആ... ആആ... ആആ... ആ...ആ....
ആരെയും ഭാവഗായകനാക്കും
ആത്മ സൗന്ദര്യമാണു നീ
നിന്റെ ശാലീന മൗനമാകുമീ
പൊന്മണിച്ചെപ്പിനുള്ളിലായ്
നിന്റെ ശാലീന മൗനമാകുമീ
പൊന്മണിച്ചെപ്പിനുള്ളിലായ്
മൂടി വച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടന വേദിയിൽ
ആആ... ആആ... ആആ... ആ...ആ....
ആരെയും ഭാവഗായകനാക്കും
ആത്മ സൗന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിൻ മുന്നിൽ
കമ്രനക്ഷത്ര കന്യകൾ
ആരെയും ഭാവഗായകനാക്കും
ആത്മ സൗന്ദര്യമാണു നീ
Comments
Post a Comment