മാഘമാസം മല്ലികപ്പൂ - എന്റെ പൊന്നുതമ്പുരാന്‍
Magha Masam Mallikappoo - Ente Ponnu Thampuran
മാഘമാസം മല്ലികപ്പൂ കോര്‍ക്കും കാവില്‍
കോര്‍ക്കും കാവില്‍…
മേഘമാകും തിരശ്ശീല നീങ്ങും രാവില്‍
നീങ്ങും രാവില്‍…
അഷ്ടപദീ ഗാനങ്ങള്‍ അലയിളകീ
അനുരാഗം ഈണത്തില്‍ വീണ മീട്ടി
വീണ മീട്ടി…
മാഘമാസം മല്ലികപ്പൂ കോര്‍ക്കും കാവില്‍
മേഘമാകും തിരശ്ശീല നീങ്ങും രാവില്‍
അഷ്ടപദീ ഗാനങ്ങള്‍ അലയിളകീ
അനുരാഗം ഈണത്തില്‍ വീണ മീട്ടി
മുഖമാകും താമരയില്‍ നിലാവൊരുക്കീ
മനമാകും പൂമൊട്ടില്‍ മധു ചുരത്തി
മുഖമാകും താമരയില്‍ നിലാവൊരുക്കീ
മനമാകും പൂമൊട്ടില്‍ മധു ചുരത്തി
മാധവനെത്തേടി നിന്ന രാധയായി
മാധവനെത്തേടി നിന്ന രാധയായി
മലര്‍മെയ്യാള്‍ കാത്തിരുന്ന് വിവശയായ്
മലര്‍മെയ്യാള്‍ കാത്തിരുന്ന് വിവശയായ്
മാഘമാസം മല്ലികപ്പൂ കോര്‍ക്കും കാവില്‍
മേഘമാകും തിരശ്ശീല നീങ്ങും രാവില്‍
അഷ്ടപദീ ഗാനങ്ങള്‍ അലയിളകീ
അനുരാഗം ഈണത്തില്‍ വീണ മീട്ടി
കുളിരോലും വള്ളിക്കുടിലില്‍ അനംഗനെത്തീ
ശരമാരി പെയ്യും മദന രംഗമാക്കീ
കുളിരോലും വള്ളിക്കുടിലില്‍ അനംഗനെത്തീ
ശരമാരി പെയ്യും മദന രംഗമാക്കീ
നീലവര്‍ണ്ണ നീര്‍പ്പുഴകള്‍ നിറഞ്ഞൊഴുകീ
നീലവര്‍ണ്ണ നീര്‍പ്പുഴകള്‍ നിറഞ്ഞൊഴുകീ
രാജഹംസലീലയാലേ കലാശമാടി
രാജഹംസലീലയാലേ കലാശമാടി
മാഘമാസം മല്ലികപ്പൂ കോര്‍ക്കും കാവില്‍
മേഘമാകും തിരശ്ശീല നീങ്ങും രാവില്‍
അഷ്ടപദീ ഗാനങ്ങള്‍ അലയിളകീ
അനുരാഗം ഈണത്തില്‍ വീണ മീട്ടി
===============================
ചിത്രം: എന്റെ പൊന്നുതമ്പുരാന്‍ (1992)
സംവിധാനം: എ ടി അബു
ഗാനരചന : വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
സംഗീതം: ജി ദേവരാജന്‍
ആലാപനം: കെ. ജെ. യേശുദാസ്, ലേഖ
No comments:
Post a Comment