കാക്കത്തമ്പുരാട്ടി - ഇണപ്രാവുകൾ | Kaakka Thamburatti - Ina Pravukal (1965)
കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
കൂടെവിടെ... കൂടെവിടെ
കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
കൂടെവിടെ... കൂടെവിടെ
കൂട്ടിന്നിണയല്ലേ കൊഞ്ചും മൊഴിയല്ലേ
കൂടെവരൂ കൂടെവരൂ
വെള്ളാരം കുന്നിറങ്ങി വന്നാട്ടെ - നിന്റെ
പുല്ലാങ്കുഴലെനിക്കു തന്നാട്ടെ
വെള്ളാരം കുന്നിറങ്ങി വന്നാട്ടെ - നിന്റെ
പുല്ലാങ്കുഴലെനിക്കു തന്നാട്ടെ
കാട്ടാറിൻ കടവത്ത് കണ്ണാടിക്കടവത്ത്
കളിവഞ്ചിപ്പാട്ടു പാടി പറന്നാട്ടെ
കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
കൂടെവിടെ കൂടെവിടെ
പുത്തൻപുടവ ഞൊറിഞ്ഞുടുത്താട്ടെ
കാതിൽ മുക്കുറ്റിക്കമ്മലെടുത്തണിഞ്ഞാട്ടെ
പുത്തൻപുടവ ഞൊറിഞ്ഞുടുത്താട്ടെ
കാതിൽ മുക്കുറ്റിക്കമ്മലെടുത്തണിഞ്ഞാട്ടെ
കള്ളിപ്പെണ്ണേ നിന്റെ കന്നാലിച്ചെറുക്കന്റെ
കല്യാണപ്പന്തലിൽ വന്നിരുന്നാട്ടെ
കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
കൂടെവിടെ കൂടെവിടെ
കൂട്ടിന്നിണയല്ലേ കൊഞ്ചും മൊഴിയല്ലേ
കൂടെവരൂ കൂടെവരൂ
============================
ചിത്രം: ഇണപ്രാവുകൾ (1965)
സംവിധാനം: കുഞ്ചാക്കോ
ഗാനരചന: വയലാർ രാമവർമ്മ
സംഗീതം: വി ദക്ഷിണാമൂർത്തി
ആലാപനം: കെ ജെ യേശുദാസ്

Comments
Post a Comment