Wednesday, 5 February 2025

തൈമാവിന്‍ തണലില്‍ - ഒരു യാത്രാമൊഴി | Thaimaavin Thanalil - Oru Yathramozhi (1997)

 

തൈമാവിന്‍ തണലില്‍
തളിരുണ്ണും മൈനേ
വരിനെല്ലിന്‍ കതിരാല്‍
വിരുന്നൂട്ടാം നിന്നെ
ചിം ചിഞ്ചില ചിം
പൂ പുഞ്ചിരികൊഞ്ചലുമായ്
ധിം നാധിനധിം
എൻ ചിത്തിര മുത്തൊരുങ്ങ്
ഉത്രാട കുട ചൂടും പൂത്തിരുനാള്
തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള്
തൈമാവിന്‍ തണലില്‍
തളിരുണ്ണും മൈനേ
വരിനെല്ലിന്‍ കതിരാല്‍
വിരുന്നൂട്ടാം നിന്നെ

എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ നിന്‍
നീലാമ്പല്‍ കണ്ണില്‍
എന്നെ കിനാകണ്ടു തെന്നിത്തുടിക്കുന്ന
പൊൻമീനെ കാണാന്‍
കൈക്കുമ്പിളിലെ പൈമ്പാലമൃതേ
വാര്‍ത്തിങ്കളിലെ പൊന്മാന്‍ കുരുന്നേ
ഒരു നേരം കാണാഞ്ഞാല്‍
കഥയൊന്നും ചൊല്ലാഞ്ഞാല്‍
കരളോരം തിര തല്ലും കര്‍ക്കിടവാവ്
തൈമാവിന്‍ തണലില്‍
തളിരുണ്ണും മൈനേ
വരിനെല്ലിന്‍ കതിരാല്‍
വിരുന്നൂട്ടാം നിന്നെ

അമ്പിളിക്കൊമ്പന്റെ
അമ്പലമുറ്റത്തിന്നാറാട്ടും പൂരോം
പൂത്തിരി പൊൻ‌തിരി
പൂര നിലാത്തിരിനിന്നുള്ളില്‍ പൂക്കും
പൊന്‍ ചെണ്ടയുണ്ടേ
കൈ ചേങ്കിലയും
ഈ നെഞ്ചകത്തെ
പൂ പൊന്നെടുക്കും
ഇളനീരും പൂക്കുലയും
നിറനാഴി ചെമ്പാവും
കണ്ണോരം കണി
വെക്കാന്‍ നീ പോരുമോ

തൈമാവിന്‍ തണലില്‍
തളിരുണ്ണും മൈനേ
വരിനെല്ലിന്‍ കതിരാല്‍
വിരുന്നൂട്ടാം നിന്നെ
ചിം ചിഞ്ചില ചിം
പൂ പുഞ്ചിരികൊഞ്ചലുമായ്
ധിം നാധിനധിം
എൻ ചിത്തിര മുത്തൊരുങ്ങ്
ഉത്രാട കുട ചൂടും പൂത്തിരുനാള്
തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള്
തൈമാവിന്‍ തണലില്‍
തളിരുണ്ണും മൈനേ
വരിനെല്ലിന്‍ കതിരാല്‍
വിരുന്നൂട്ടാം നിന്നെ

============================

ചിത്രം: ഒരു യാത്രാമൊഴി (1997)
സംവിധാനം: പ്രതാപ് പോത്തൻ
​ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സം​ഗീതം: ഇളയരാജ
ആലാപനം: എം ജി ശ്രീകുമാർ, കെ എസ് ചിത്ര

No comments:

Post a Comment

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...